1470-490

കുറവുള്ളയിടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവ്, ലോക്ക് ഡൗൺ മെയ് മൂന്നു വരെ

കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്‌ഡൗൺ മെയ് 3 വരെ നീട്ടി. കേരളം പോലെ കുറവുള്ള ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവ്’

നാളെ മുതൽ ഒരാഴ്‌ച്ച രാജ്യത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. യാത്രാനിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്ത് വേഗത്തിലാണ് കോവിഡ് കേസുകൾ വർധിച്ചുവരുന്നത്. ഇത്രയെങ്കിലും പിടിച്ചുനിർത്താനായത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. മറ്റ് വികസിത രാജ്യങ്ങളേക്കാൾ മെച്ചമാണ് ഇന്ത്യയുടെ നില. രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ എല്ലാം സഹായകരമായി.

കോവിഡ് പ്രതിരോധത്തിൽ രാജ്യം ഇതുവരെ ജയിച്ചു. രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രഥമദൗത്യം. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുകയാണ്. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ പ്രയാസം മനസ്സിലാക്കുന്നു. ഉത്സവങ്ങൾ മാതൃകാപരമായി ആഘോഷിക്കാനായി.

Comments are closed.