1470-490

കൊണ്ടാഴി അഞ്ചാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഫലവ്യഞ്ജനക്കിറ്റ് നൽകി.

പഴയന്നൂർ:കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ 5ാം വാർഡിൽ 241 കുടുംബങ്ങൾക്ക് വാർഡ് മെമ്പറുടെ ഫലവെഞ്ജനക്കിറ്റ് നൽകി. കൊറോണ കാരണം ദിവസ ജോലിക്ക് പോയി കുടുംബം കഴിയുന്ന കുടുബങ്ങളുടെ വരുമാനം നിലച്ച സാഹജര്യത്തിൽ ഒരു കൈതാങ്ങ് 15 തരം പലചരക്ക്, 8 തരം പച്ചക്കറിയും തുണിസഞ്ചി നൽകിയത്.ഇതിനു പുറമേ പ്രദേശിക പത്രപ്രവർത്തകർക്കും കിറ്റ് നൽകി. പത്രപ്രവർത്തകർക്ക് കിറ്റ് നൽകി യൂ. ആർ.പ്രദീപ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.വിശ്വനാഥൻ അധ്യക്ഷനായി. പി.വി.രാമസ്വാമി, രാധാകൃഷ്ണൻ കുയിലോട്ടിൽ, വി.പി. വേണു ഗോപാലൻ, രാമദാസ് അൽഫ, പി.ആർ.കൃഷ്ണകുമാർ, പി.എസ്.കൃഷ്ണദാസ്, ശ്രീജ സത്യൻ, പി.ടി.അജിത്ത്, പി.ആർ. ശിവകുമാർ, പി.കെ.ജയപ്രകാശ്, ഷൺമുഖൻ, പി.കെ. ശിവ ഷൺമുഖൻ എന്നിവർ നേത്രത്വം നൽകി.

Comments are closed.