1470-490

കോവിഡ് രോഗികൾ 10000 ലേക്ക്

ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്‌. മരണസംഖ്യ 337. മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽ രോഗബാധിതർ വർധിച്ചു. മഹാരാഷ്‌ട്രയിൽ തിങ്കളാഴ്‌ച ഒമ്പതുപേർ മരിച്ചു. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്‌ 905 പേർക്ക്‌കൂടി രോഗം സ്ഥിരീകരിച്ചു. 51 പേർ  മരിച്ചു. രോഗികൾ 9352. മരണം 324.  സംസ്ഥാനങ്ങളിൽനിന്നുള്ള കണക്കുപ്രകാരം തിങ്കളാഴ്‌ച വൈകുന്നേരത്തോടെ കോവിഡ്‌ രോഗികളുടെ എണ്ണം 9624ലെത്തി. 337 പേർ മരിച്ചു.

മഹാരാഷ്ട്രയിൽ രോഗികൾ 2064 ആയി. മരണം 150. തിങ്കളാഴ്‌ച 150 പുതിയ കേസുകൾ കൂടി മുംബൈയിൽ റിപ്പോർട്ടുചെയ്‌തു. ഒമ്പത്‌ പേർ മരിച്ചു.
15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി പുതിയ രോഗബാധയില്ലെന്ന്‌ കേന്ദ്ര സർക്കാർ അറിയിച്ചു.  കോട്ടയം, വയനാട്‌ ജില്ലകളും  പുതുച്ചേരിയുടെ ഭാഗമായ മാഹിയും ഇതിൽപ്പെടും.

Comments are closed.