1470-490

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി

കുന്നംകുളം : തെക്കെപുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ നിന്നും 23 ലിറ്റർ വിദേശ മദ്യം പിടികൂടി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ  ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതിനെ   തുടർന്ന്  വ്യാജവാറ്റും അനധികൃത മദ്യവില്പനയും വ്യാപകമായതോടെ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷു ദിനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം കണ്ടെത്തിയത്. തൃശൂർ ജില്ലാ  സിറ്റി പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്.സിനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി..സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തത്. തെക്കേപ്പുറത്തുള്ള പണിതീരാത്ത വീട്ടിൽ നടത്തിയ റെയ്‌ഡിൽ 23 ലിറ്റർ ഇന്ത്യൻ നിർമ്മിത  വിദേശ മദ്യമാണ് പിടികൂടിയത്.  വിൽപനക്കായി മദ്യം കൊണ്ടു വന്ന ആളുകളെ കുറിച്ച് സൂചന ലഭിച്ചെന്നും പ്രതികൾ ഉടനെ പിടിയിലാകുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു, ആന്റണി ക്രോമ്സൻ, എഫ്.ജോയ്, എ.എസ്. ഐ.ഗോപി, സിപിഒ മാരായ പ്രവീൺ, സുജീഷ്, രതീഷ്, ഷെജീർ, ഇക്ബാൽ എന്നിവരും മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0