1470-490

വ്യാജ വാറ്റ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആമ്പല്ലൂർ വെണ്ടോരില്‍ വ്യാജ വാറ്റ് നടത്തിയ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പോലീസ് പിടികൂടി. വെണ്ടോര്‍ മഞ്ഞളി വീട്ടിൽ ഡിക്‌സൺ (38) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീടിന് സമീപത്തെ വിറക് പുരയില്‍ വെച്ചായിരുന്നു ഇയാള്‍ വ്യാജ വാറ്റ് നടത്തിയിരുന്നത്. 50 ലിറ്ററിന്റെ രണ്ട് പ്ലാസ്റ്റിക് കന്നാസുകളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. ഇസ്റ്റര്‍ വിഷു ആഘോഷത്തിനായാണ് ഇവ തയ്യാറാക്കിയതെന്നും യൂട്യൂബില്‍ നിന്നാണ് ചാരായം നിര്‍മ്മിക്കാന്‍ പഠിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പുതുക്കാട് എസ്എച്ചഒ എസ്.പി. സുധീരന്റെ നിര്‍ദേശാനുസരണം എസ്.ഐമാരായ സിദ്ദീഖ് അബ്ദുള്‍ ഖാദര്‍, കെ.എന്‍. സുരേഷ്, എ.എസ്.ഐ. ലിയാസ്, സിപിഒമാരായ സഫീര്‍, സുമേഷ്, രതീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

Comments are closed.