1470-490

രാഷ്ട്രീയം മറന്ന് കമ്മ്യൂണിറ്റി കിച്ചനില്‍ ഒന്നിച്ച് ഒന്നായി വിഷു സദ്യയൊരുക്കി.

കൊരട്ടി പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലാണ് ഡിവൈഎഫ്‌ഐയും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് വീഷുസദ്യയൊരുക്കിയത്. .ഡിവൈഎഫ്‌ഐ കൊരട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോറും കറിയുമൊരുക്കിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പപ്പടം, പഴം, പായസമൊരുക്കുകയായിരുന്നു. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം ിതരണം ചെയ്യുന്നവര്‍ക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ആണ് സദ്യയൊരുക്കിയത്. വിഷു സദ്യ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍ ഏറ്റു വാങ്ങി. അതിഥി തൊഴിലാളികള്‍, ആരുമില്ലാത്തവര്‍ക്കെല്ലാമാണ് ഭക്ഷണം നല്‍കി വരുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. തോമാസ്. പഞ്ചായത്തംഗങ്ങളായ സിന്ധു ജയരാജ്, ജെയ്മി തറയില്‍, ജയരാജ് ആറ്റപ്പാടം, ജോബി മാനുവല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ കൊരട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിഷുസദ്യയൊരുക്കിയത്. മേഖല സെക്രട്ടറി സലിന്‍ അടിയേരി, പ്രസിഡന്റ് ശരത് കെ. എസ്, വൈസ് പ്രസിഡന്റ് രമ്യ വിശാന്ത്, ജോയിന്റ് സെക്രട്ടറി രാജീവ് കുമാര്‍ എം. കെ.എന്നിവരുടെ നേതൃത്വത്തിലാണ് സദ്യ തയ്യാറാക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആല്‍ബിന്‍ പൗലോസ്, സനല്‍ സുബ്രന്‍, എം. എസ് പ്രകാശ്, ജോമി തോമാസ്, ജോഷി വല്ലൂരാന്‍ എന്നിവരും നേതൃത്വം നല്‍കി.

Comments are closed.