മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് എട്ടാം ക്ലാസ്സുകാരൻ
വളാഞ്ചേരി: മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് എട്ടാം ക്ലാസ്സുകാരൻ. കോവിഡ് 19 കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീട്ടിൽ പച്ചക്കറി കൃഷി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരിന്നു. ഇതിൽ പ്രചോദനമുൾക്കൊണ്ട് വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ എസ്. അഭിനന്ദ് വീട്ടു വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. ഗ്രോബാഗിലാണ് ചീര കൃഷി ചെയ്യുന്നത്. കോഴികൾ ചീര ഇലകൾ കൊത്തി തിന്നുന്നത് കാരണം മണ്ണിര കമ്പോസ്റ്റുണ്ടാക്കുന്നതിനായി നിർമ്മിച്ച ടാങ്കിലാണ് ഗ്രോബാഗ് വച്ചിട്ടുള്ളത്. വീടിനോട് ചേർന്നുള്ള പറമ്പിൽ കുറച്ചു സ്ഥലത്തായി വെള്ളരിയും, പയർ, മുളകും, വഴുതനയും കൃഷി ആരംഭിച്ചിട്ടുണ്ട്. രാവിലെയും, വൈകുന്നേരവും നന ക്കാറുണ്ട് . മാതാപിതാക്കളായ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സുരേഷ് പൂവാട്ടു മീത്തലിൻെറയും, എടയൂർ നോർത്ത് എ. എം. എൽ.എൽ.പി. സ്കൂൾ അധ്യാപിക കെ. ശശികലയും കൃഷിയിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ചാണകപ്പൊടി ഉൾപ്പെടെയുള്ള ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനും, പൊതു വിജ്ഞാനം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്പീഡി ക്വിസ് എന്ന പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. അതിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പൊതു വിജ്ഞാനം ഉൾപ്പെടെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള 20 ചോദ്യങ്ങൾ രാത്രി എട്ട് മണിക്ക് പോസ്റ്റ് ചെയ്യും. അതിന്റെ ഉത്തരങ്ങൾ 15 മിനുട്ടിനുള്ളിൽ അയച്ചുകൊടുക്കണം. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലെങ്കിലും അറിയുന്നതും, അറിയപ്പെടാത്തതുമായ നിരവധി കൂട്ടുകാ ഉത്തരങ്ങൾ സമയത്തിനുള്ളിൽ എഴുതിയിടാനുണ്ടെന്ന് പറഞ്ഞു. ലോക്ക് ഡൗൺ കാലം കഴിയുന്നതുവരെ എല്ലാ തിങ്കളും, വ്യാഴവും ലിങ്കിൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യും.
Comments are closed.