1470-490

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വിഷു സദ്യയൊരുക്കി സേവാഭാരതി.

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുവാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി വിഷു സദ്യയൊരുക്കി സേവാഭാരതി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും വൈകിട്ട് അന്നദാനം നടത്തി വരുന്ന സേവാഭാരതി കൊറോണയെ തുടര്‍ന്ന് ദിവസങ്ങളായി പല ഉദ്യോഗസ്ഥരും ആശുപത്രിയില്‍ നിന്ന് വീട്ടില്‍ പോകുവാന്‍ കഴിയാതെ ഡ്യൂട്ടി ചെയ്യുന്നു. നിരീക്ഷണ വാര്‍ഡിലടക്കം ഇരുപതിനാല് മണിക്കൂറൂം ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാരും എല്ലാം ആഘോഷങ്ങള്‍ എല്ലാം ആശുപത്രിയില്‍ തന്നെയാണ്. ആഘോഷങ്ങള്‍ എല്ലാം മാറ്റി വെച്ച് ഈ മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സേവാഭാരതി വിഷു സദ്യയൊരുക്കുകയായിരുന്നു. എന്ത് പ്രതിസന്ധിയിലും നിങ്ങളോടൊപ്പം സേവാഭാരതിയും ഉണ്ടാക്കുമെന്ന് വിഷു സദ്യ നല്‍കി കൊണ്ട് സേവാഭാരതി പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കി.സേവാഭാരതി ഒരുക്കിയ വിഷു സദ്യക്ക് ആശുപത്രിയധികൃതര്‍ നന്ദിയറിയിച്ചു. നേഴ്‌സിംങ്ങ് സൂപ്രണ്ട് എം. വിജയലക്ഷമി, നേഴ്‌സ് മേഴ്‌സി എം, എ, ഖണ്ഡ് കാര്യവാഹ് പി. വി. സുകേഷ്, വേണു കോക്കാടന്‍, അഡ്വ.റോഷ് കീഴാറ എന്നിവര്‍ സംസാരിച്ചു.ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, രാധാകൃഷ്ണന്‍,എസ്. ജി, ആദര്‍ശ് പനമ്പിള്ളി എന്നിവരും പങ്കെടുത്തു.

Comments are closed.