1470-490

30 വീടുകൾക്ക് ഈ ദുരന്തകാലത്ത് ആശ്വാസമായി കോടാലി ഷാരടീസ് ടെക്സ്റ്റൈൽസ് ഉടമ

ഈസ്റ്ററിന്റെയും, വിഷുവിന്റെയും സ്നേഹ സന്ദേശം ഉൾക്കൊണ്ട് 30 വീടുകൾക്ക് ഈ ദുരന്തകാലത്ത് ആശ്വാസമായി കോടാലി ഷാരടീസ് ടെക്സ്റ്റൈൽസ് ഉടമ നന്ദനൻ. സ്വന്തമായുള്ള കോടാലിയിലെ മുപ്പത് കട മുറികളുടെ വാടക രണ്ട് മാസത്തേക്ക് ഒഴിവാക്കിയാണ് ഇദ്ദേഹംനാട്ടുകാരുടെ അഭിനന്ദനം ഏറ്റു വാങ്ങിയത്. ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഷാൾ അണിയിച്ച് അഭിനന്ദനം അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ, ലിനോ മൈക്കിൾ, സിജിൽ ചന്ദ്രൻ എന്നിവരും പങ്കെടുത്തു.

Comments are closed.