1470-490

യൂത്ത് കോൺഗ്രസ് പച്ചക്കറികൾ വിഷുകൈനീട്ടമായി നൽകി

കുറ്റ്യാടി: കോവിസ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപെടുത്തിയ ലോക്ക് ഡൗണിൽ വീടുവിട്ട് പുറത്തിറങ്ങാൻ പറ്റാത്ത കുടുംബങ്ങൾക്ക് പച്ചക്കറികൾ വിഷുകൈനീട്ടമായി നൽകി. യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് എ.കെ. വിജീഷിന്റെ നേതൃത്വത്തിൽ പ്രതിരോധ സുരക്ഷകൾ പാലിച്ചുകൊണ്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് ജന: സിക്രട്ടറി പി.പി. ആലി കുട്ടി ആദ്യ കിറ്റ് നൽകി തുടക്കം കുറിച്ചു.പരിസരങ്ങളിലെ അൻപതിൽ അധികം വീടുകളിലാണ് പച്ചക്കറി കിറ്റുകൾ നൽകിയത്. കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട് കെ.പി അശ്റഫ്, യാസർ എൻ.പി. ഉനൈസ് കെ.,അഫ്രീദ് ടി.കെ, ശ്യാമിൽ, ഷൈജു, ലിജീഷ്, ഷംസീർ എ.കെ, എന്നിവർ സാന്നിദ്ധ്യം വഹിച്ചു.

Comments are closed.