വിഷു കൈ നീട്ടമായി വിഷു കിറ്റ്

കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി.യൂണിറ്റിലെ സ്ഥിരം ജീവനക്കാർ ഒത്തുചേർന്ന് യൂണിറ്റിലെ താത്കാലിക ജീവനക്കാർക്ക് വിഷുക്കൈനീട്ടമായി പല വ്യഞ്ജനങ്ങൾ നൽകി.
ലോക്ക് ഡൗണിനെ തുടർന്ന് ബസ് സർവീസുകൾ നിർത്തിയതോടെ ദിവസവേതനക്കാർക്ക് ജോലിയില്ലാതായി.ഇതോടെയാണ് ഒരു സംഘം ജീവനക്കാർ മുൻകൈയ്യെടുത്ത് വിഷുവിനു മുമ്പായി 14 ഇനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ലോക്ക് ഡൗൺ ആയതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായില്ല. സെൻട്രൽ സോൺ എക്സിക്യുട്ടീവ് ഡയറക്ടർ എം.ടി.സുകുമാരൻ ജീവനക്കാരെ അഭിനന്ദിച്ചു.
Comments are closed.