1470-490

വിഷു സദ്യയ്ക്ക് കമ്മ്യൂണിറ്റി കിച്ചന് പച്ചക്കറികൾ നല്കി

നന്മണ്ട ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് പ്രേംനാഥ് മംഗലശ്ശേരി പച്ചക്കറികൾ ഏൽപിക്കുന്നു

നന്മണ്ട: കമ്മ്യൂണിറ്റി കിച്ചനിൽ വിഷു സദ്യയ്ക്ക് പച്ചക്കറികൾ എത്തിച്ച് കർഷകർ. കൊളത്തൂർ ഫാർമേഴ്സ് ക്ലബ്ബാണ് മൂന്നു ചാക്കുകൾ നിറയെ വിവിധ പച്ചക്കറി ഉല്പന്നങ്ങൾ നന്മണ്ട പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ എത്തിച്ചത്. ക്ലബ്ബ് പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു ഏറ്റുവാങ്ങി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.രാജൻ കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Comments are closed.