1470-490

കമ്മ്യൂണിറ്റി കിച്ചണിലേക്ക് യുവ കർഷകൻ വിഷു സദ്യക്ക് ആവശ്യമായ പച്ചക്കറി നൽകി

താമരശ്ശേരി : താമരശ്ശേരി കമ്മ്യൂണിറ്റി കിച്ചണിലെക്ക് യുവ കർഷകനായ ശ്രീ പ്രേംനാഥ് മംഗലശ്ശേരിയാണ് വിഷു സദ്യക്ക് ആവശ്യമായ പച്ചക്കറി ഇനങ്ങളായ മത്തൻ, എളവൻ ,വെള്ളരി, ചേന, നേന്ത്ര കുല , ചുരങ്ങ എന്നിവ സംഭാവന നൽകി യത്. തന്റെ ഈ വർഷത്തെ പച്ചക്കറി വിളകൾ മുഴുവൻ കോവി ഡ് – 19 കാരണം സംഘടിപ്പിച്ച ക്യാമ്പുകളിലെക്ക് സംഭാവന നൽകിട്ടുണ്ട്. താമരശ്ശേരി കാരാടി ഗവ:യൂ പി സ്കൂളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലെക്കും തന്റെ സ്വദേശമായ നന്മണ്ട ഗ്രാമ പഞ്ചായത്തിലെ കമ്മ്യുണിറ്റി കിച്ചണിലെക്ക് അടക്കം ജില്ലയിലെ അഞ്ചോളം കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 600 കിലോയോളം പച്ചക്കറി വിളവുകൾ സംഭാവന ചെയ്തിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള ആത്മയുടെ സഹായത്തോടെ സ്വദേശമായ കൊളത്തൂരിൽ ഏകദേശം രണ്ട് ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തിട്ടുളളത്. പച്ചക്കറി കൃഷിക് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, നന്മണ്ട കൃഷിഭവന്റെയും നിരവധി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിട്ടുണ്ട് കോഴിക്കോടു മീഞ്ചന്ത അഗ്നിശമന സേന വകുപ്പിലെ ജീവനക്കാരനും കേരള എൻജിഒ അസോസിയേഷൻ കോഴിക്കോടു ജില്ലാ സെക്രട്ടറിയും മാണ് പ്രേംനാഥ് താമരശ്ശേരി കമ്മ്യുണിറ്റി കിച്ചണിലെക്ക് നൽകിയ പച്ചക്കറികൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ ഏറ്റുവാങ്ങി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെയ്സൺ, ജൂനിയർ സൂപ്രണ്ട് അനിൽകുമാർ ,എൻ ജി ഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രറി പി കെ സുനിൽകുമാർ ,ടി ആർ ഓമന കുട്ടൻ മെമ്പർമാരായ കെ സരസ്വതി, ബിന്ദു ആനന്ദ് യൂത്ത് കോഡിനേറ്റർ വി കെ എ കബീർ എന്നിവർ സംമ്പന്ധിച്ചു.

Comments are closed.