1470-490

താനൂരില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോ കത്തി നശിച്ച നിലയിൽ

താനൂര്‍ .താഹാബീച്ചില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോ കത്തിനശിച്ച നിലയില്‍. വ്യാപാരി കൂടിയായ എറമുള്ളാന്റെ പുരക്കല്‍ ഹാരിസിന്റെ ഓട്ടോയാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ അഗ്നിരക്കിരയായത്. ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓട്ടോ കത്തിച്ചതാവാനുള്ള സാദ്ധ്യത തള്ളാതെ പൊലീസ്.
താഹാബീച്ചില്‍ ഹാരിസ് നടത്തുന്ന ക്രസന്റ് ബേക്കറിക്കു മുന്നിലാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. രാത്രി കടയടച്ച്് വീട്ടിലേക്ക് പോന്നതായിരുന്നു ഹാരീസ്. കടയുടെ സമീപത്തെ വീട്ടുകാര്‍ തുടര്‍ച്ചയായി ഹോണടിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓട്ടോയില്‍ നിന്ന് തീ പടര്‍ന്ന് കടയുടെ നെയിംബോര്‍ഡും നശിച്ചു. മൂന്നു മാസം മുമ്പ് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ് ഓട്ടോയെന്ന് ഹാരിസ് പറഞ്ഞു. ഹാരിസിന് രാഷ്ട്രീയ പാര്‍ട്ടികളോട് അടുത്ത ബന്ധമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും താനൂര്‍ സി.ഐ പ്രമോദ് പറഞ്ഞു.പല ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയതായും സി.ഐ അറിയിച്ചു.

Comments are closed.