1470-490

വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മോട്ടിവേഷണൽ ടാസ്ക്

കോട്ടക്കൽ: കോവിഡ് 19 നെത്തുടർന്നു വന്ന ലോക്ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ പഠന പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ നടത്തിയ ടിനി ടോയ്സ് കിൻഡർ സ്കൂൾ മോട്ടിവേഷണൽ ടാസ്ക് 2020 കുരുന്നുകൾക്ക് വേറിട്ട അനുഭവമായി മാറി.
2020 ഏപ്രിൽ 6 ന് ആരംഭിച്ച്‌ 16 വരെ നീണ്ടു നിൽക്കുന്ന പരിപാടി ഏറെ പുതുമ നിറഞ്ഞതും രക്ഷിതാക്കൾക്ക് കൗതുകകരവുമായിരുന്നു. ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് രക്ഷിതാക്കളേയും കുട്ടികളേയും അധ്യാപകരേയും ഒരേ സമയം പങ്കാളികളാക്കുന്ന തരത്തിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്.കെ ജി വിഭാഗം കുട്ടികളെ പ്രത്യേകമായി പരിഗണിച്ചു കൊണ്ട്‌ അവരുടെ പഠന ലക്ഷ്യങ്ങൾ സാധൂകരിക്കുന്ന തലത്തിലേക്ക് പ്രവർത്തനം ഉയർന്നുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
ലോക്ഡൗൺ കാലമായതിനാൽ നിലവിൽ പല ഓൺലൈൻ മൂല്യനിർണ്ണയങ്ങളും പഠനാനുഭവങ്ങളും ഉയർന്ന തലക്കാരെ മാത്രമാണ് പരിഗണിക്കുന്നത്.അവ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മാത്രവുമാണ് മുൻഗണന നൽകുന്നത്. ഈ ഒരു സാഹചര്യത്തിലാണ് സ്കൂളിലെ കെ.ജി വിഭാഗം മുതൽ ഹൈസ്കൂൾ വിഭാഗം വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ററാക്ടീവ് മോട്ടിവേഷണൽ ടാസ്ക് 2020 എന്ന പ്രോഗ്രാം സ്കൂൾ അക്കാദമിക്ക് കൗൺസിൽ ആസൂത്രണം ചെയ്തത്.സ്കൂൾ വിഭാഗത്തിന് പുറമെ മദ്രസ്സ വിഭാഗത്തിലും ഇത്തരത്തിൽ ഓൺലൈൻ ടാസ്ക്കുകൾ ആദ്യമായാണ് നടത്തപ്പെടുന്നത്.സ്കൂൾ മദ്രസ്സ വിഭാഗം നടത്തുന്ന ഓൺലൈൻ ടാസ്ക് മറ്റു മദ്രസ്സ കളിൽ പഠിക്കുന്ന കുട്ടികൾക്കും ഏറെ ഉപകാരപ്പെടുന്നു.കളിയും കാര്യവും ഒരുമിക്കുന്ന പദ്ധതി ഈ മാസം 18 ന് നടക്കുന്ന മെഗാ ഓൺലൈൻ ടാസ്ക്കോടു കൂടിയാണ് അവസാനിക്കുകണ്ട്.
ടാസ്കിന് രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നും നല്ല പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്
സ്കൂൾ പ്രിൻസിപ്പൽ പി.സാജിദ് ബാബു പറഞ്ഞു. വൈസ് പ്രിൻസിപ്പൽ കെ.കെ അബ്ദുൽ നാസർ,അക്കാദമിക് കൗൺസിൽ അംഗങ്ങളായ സി.അക്ബർ,ഹസൈൻ കുറുക, ടെൻസി മേരി ഡിസിൽവ, എ.ആരിഫ,പി.രജിത, സി.റാബിയ, മദ്രസ്സ വിഭാഗം ടി.സൈതലവി മുസ്ല്യാർ എന്നിവർക്കൊപ്പം സഹ അദ്ധ്യാപകരും പദ്ധതിക്ക് നേതൃത്വം നൽകി.

Comments are closed.