1470-490

‘ പീടിക ‘ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.

പിണറായി : കടകളിൽ ആളുകൾ കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുന്നതിനായി ഓൺലൈൻ പർച്ചേസിംഗ് ആപ്പ് സേവനം ലഭ്യമാക്കികൊണ്ട് മാതൃക ആവുകയാണ് DYFI യും കോട്ടയം ഗ്രാമ പഞ്ചായത്തും.
‘പീടിക’ ആപ്പിലൂടെ ജനങ്ങൾക്ക്‌ അവശ്യ സാധനങ്ങൾ ഓർഡർ ചെയ്യാം. ഇത് സന്നദ്ധ വളണ്ടിയർമാർ വീടുകളിൽ എത്തിക്കും.
പലചരക്ക് സാധനങ്ങൾ, പഴം പച്ചക്കറികൾ, സാനിറ്ററി ഇനങ്ങൾ എന്നിവ ഓർഡർ ചെയ്യാം.. ഭക്ഷണവും മരുന്നും എത്തിക്കാനുള്ള സൗകര്യവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൽ പ്ലേ സ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള കോട്ടയം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷബ്ന.ടി അഭ്യർത്ഥിച്ചു.

Comments are closed.