1470-490

വി വി രുഗ്മിണി ടീച്ചർ അന്തരിച്ചു


തലശേരി  
വനിതാ സാഹിതി മുൻ സംസ്ഥാന പ്രസിഡന്റും സാഹിത്യകാരിയുമായ ധർമടം ചിറക്കുനി ‘അക്ഷരിയിൽ ‘ വി വി രുഗ്മിണിടീച്ചർ (77) അന്തരിച്ചു. തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ തിങ്കളാഴ്ച പകൽ 11നാണ് അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.    പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചു.  ദീർഘകാലമായി സി പി ഐ എം ചിറക്കുനി ബ്രാഞ്ചംഗമാണ്.
മൃഗം എന്ന നോവലും അതെന്താ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ 50 ലേറെ ചെറുകഥകൾ എഴുതി. അടിയന്തരാവസ്ഥ കാലത്ത് ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച രാജ്ഞി എന്ന കഥ ശ്രദ്ധേയമായിരുന്നു. 1998 ൽ പാലയാട് ഗവ.ഹൈസ്കൂളിൽ നിന്ന‌് മലയാളം  അധ്യാപികയായി വിരമിച്ചു.  
1942 സപ‌്തംബർ 22ന‌് കോടിയേരി മൂഴിക്കരയിലാണ‌് ജനനം.
ചരിത്ര ഗവേഷകനും വിവർത്തകനും  കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് ജേതാവുമായ പരേതനായ എം പി കുമാരൻ മാസ്റ്ററാണ് ഭർത്താവ്. മക്കൾ: കെ ആർ അജയകുമാർ ( ശുചിത്വമിഷൻ കണ്ണൂർ ജില്ലാ. അസി. കോ.ഓർഡിനേറ്റർ), കെ ആർ അനുകുൽ ( ദേശാഭിമാനി, ചീഫ് സബ്ബ് എഡിറ്റർ, മലപ്പുറം). മരുമക്കൾ: എം പി സുമിഷ (അധ്യാപിക, വടക്കുമ്പാട് ഗവ. എച്ച് എസ് എസ്), ഇ ഡി ബീന (ജൂനിയർ ഓഡിറ്റർ സഹകരണ വകുപ്പ്). സഹോദരങ്ങൾ: വി വി ശോഭനകുമാരി (റിട്ട. കെഎസ്ഇബി), വി വി പ്രസന്നകുമാരി (റിട്ട. ബി എസ് എൻ എൽ,സി ഐ ടി യു കേന്ദ്ര കമ്മിറ്റിയംഗം) ), വി വി ആനന്ദകൃഷ്ണൻ (റിട്ട. കണ്ണൂർ സർവ്വകലാശാല, സിപിഐ എം കോടിയേരി കൊപ്പരക്കളം ബ്രാഞ്ച‌്സെക്രട്ടറി) , വി വി ശ്രീജയൻ (റിട്ട. എയർ ഫോഴ്സ്, റിട്ട പഞ്ചായത്ത് വകുപ്പ്). പരേതനായ വി വി മുരളീധരദാസ് (ഭൂട്ടാനിൽ അധ്യാപകനായിരുന്നു).

Comments are closed.