1470-490

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നൽകി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജ്.

കൊടകര: ലോക്ക് ഡൌണ്‍ സമയത്ത് നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അത് വിദ്യാര്‍ത്ഥികളെ ബാധിക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്കുകയാണ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജ്.സൗജന്യ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് അധ്യാപകര്‍ ലൈവായി കുട്ടികള്‍ക്ക് ക്ലാസ്സ നല്കുന്നത്.അധ്യാപകരും കുട്ടികളും അവരവരുടെ വീടുകളില്‍ ഇരുന്നാണ് ക്ലാസിനെത്തുന്നത്.ലൈവ് ക്ലാസില്‍ അധ്യാപകര്‍ക്ക് ലാപ്‌ടോപ്പ് വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ കുട്ടികളെ എല്ലാരേയും നേരിട്ട് കാണാനാകും.അവര്‍ ക്ളാസില്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ അറിയാനുമാകും.അതേ പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു വിദ്യാര്‍ത്ഥികളെയും അധ്യാപകനെയും കാണാം.ക്ലാസെടുക്കുമ്പോള്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ അധ്യാപകനോട് ചോദിച്ച് സംശയ നിവാരണം നടത്താനാകും.ഇത് വഴി വിദ്യാര്‍ത്ഥികളെ പുതിയ പാഠ ഭാഗങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം നേരത്തെ പഠിപ്പിച്ച ഭാഗങ്ങള്‍ വീണ്ടും പഠിക്കാനും അധ്യാപകര്‍ സഹായിക്കുന്നു.ക്ലാസുകളുടെ സമയം നേരത്തെ തന്നെ അറിയിക്കുന്നതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ക്ലാസ്സിനെത്തും.ആരൊക്കെ ക്ലാസില്‍ എത്തിയിട്ടുണ്ടെന്നും അറിയാനാകും.ലൈവ് ക്ലാസ്സ് കൂടാതെ റെക്കോര്‍ഡഡ് വീഡിയോസ്,സ്‌ക്രീന്‍കാസ്‌റ് എന്ന നൂതന സംവിധാനങ്ങല്‍ വഴിയും ക്ലാസുകള്‍ നടക്കുന്നുണ്ട്.70% കുട്ടികളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് കോളേജ് എക്‌സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള എന്നിവര്‍ പറഞ്ഞു.

Comments are closed.