ന്യൂ മാഹിയിൽ 75 കാരന് കോവിഡ്

മാഹി: കഴിഞ്ഞ ദിവസം കോ വിഡ് ബാധിച്ച് മരണപ്പെട്ട ചെറുകല്ലായിലെ കുന്നുംപുറത്ത് മഹറൂഫിന്റെ അയൽക്കാരനും സുഹൃത്തുമായ 75കാരനും കോവിഡ് സ്ഥിരീകരിക്കപ്പെട്ടു.മഹറൂഫിന് പോസിറ്റീവാണെന്ന് അറിഞ്ഞ ഉടനെ ഇയാൾ നിരീക്ഷണത്തിലായിരുന്നു.ഇക്കഴിഞ്ഞ 11നാണ് ഇയാൾ സ്രവ പരിശോധനക്ക് വിധേയനായത്.മഹറൂഫിനൊപ്പമാണ് ഇയാൾ നിത്യേന ന്യൂ മാഹി എം.എം.ഹൈസ്ക്കൂൾ അങ്കണത്തെ പള്ളിയിൽ പോകാറ്. മുൻ കേന്ദ്ര സർക്കാർ ജീവനക്കാരനും, നിലവിൽ സജീവ പൊതു പ്രവർത്തകനുമായ ഇയാൾക്ക് വിപുലമായ സുഹൃദ് ബന്ധങ്ങളുണ്ട്.
ഇതോടെ ന്യൂ മാഹി, മാഹി മേഖലയിലെ ജനങ്ങൾ കൂടുതൽ ആശങ്കയിലായി. പലരും കോറൻറയിനിൽ കഴിയുകയാണ്.
ന്യൂ മാഹിയിൽ റെഡ് അലർട്ട്
ന്യൂ മാഹി :പെരുമുണ്ടേരി സ്വദേശിക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ ഇന്ന് മുതൽ ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
Comments are closed.