1470-490

കൊടുവള്ളി മണ്ഡലത്തിലെ പ്രൈവറ്റ് ആശുപത്രികളുമായി എം എൽ എ ചർച്ച നടത്തി

കൊടുവള്ളി മണ്ഡലത്തിലെ പ്രൈവറ്റ് ആശുപത്രി മാനേജ്മെൻ്റുകളുമായി കാരാട്ട് റസാഖ് (എം എൽ എ ) ചർച്ച നടത്തുന്നു ,
.


മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ചർച്ച ചെയ്ത വിഷയമായിരുന്നു കോവിഡ് കാലത്തെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ. രാജ്യം ലോക് ഡൗൺ ആയത് മുതൽ നമ്മുടെ നാട്ടിലെ അവശ്യ സേവനങ്ങൾ ഒഴികെ ,മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അടക്കം ജില്ലാ ആശുപത്രികളെല്ലാം കോ വിഡ് സെൻ്ററുകളായി മാറിയത് മൂലം എമർജൻസി കേസുകൾക്ക് മാത്രമാണ് ജനങ്ങൾ ആശുപത്രികളെ ആശ്രയിക്കുന്നത്. ഇത്തരം സ്വകാര്യ ആശുപത്രികൾ തുറന്ന് പ്രവർത്തിക്കുന്നതിനും, നിലവിൽ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുവാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കൊടുവള്ളി മണ്ഡലത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളായ കിംസ്, എം.പി സി ഹോസ്പിറ്റലുകളും, ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലും
എം എൽ എ സന്ദർശിക്കുകയും ,മാനേജ്മെൻറുമായി ചർച്ച നടത്തുകയും ചെയ്തു ,.കോവിഡിൻ്റെ പ്രത്യേക സാഹചര്യത്തിൽ ആശുപത്രികളിൽ നടപ്പിലാക്കുന്ന സുരക്ഷ മുൻകരുതലുകളെ കുറിച്ചും, ജീവനക്കാരുടെ ജോലി ക്രമീകരണങ്ങളെ കുറിച്ചും ചർച്ച ചെയ്തു.മലയോര മേഖലയിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള സെൻറർ ആരംഭിക്കുന്നതിനുള്ള സന്നദ്ധത ശാന്തി ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ആശുപത്രിയിൽ എത്തുന്നതിനു പകരം മൊബൈൽ ക്ലിനിക് സംവിധാനം ഏർപ്പെടുത്തി വീടുകളിൽ ചെന്ന് രോഗികളെ പരിശോധിക്കുന്നതിനും, ടെലി കൺസൾട്ടിംഗ് സംവിധാനം വഴി, രോഗികൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനും, ആശുപത്രി അധികൃതരോട് കാരാട്ട് റസാഖ് (എം എൽ എ ) നിർദേശിച്ചു.ആരോഗ്യമേഖലയിൽ സർക്കാറിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയും, സഹായവും അവർ വാഗ്ദാനം ചെയ്തു,

Comments are closed.