1470-490

മാനസിക പ്രയാസമനുഭവപ്പെടുന്നവർക്ക് സാന്ത്വനമേകാൻ സംവിധാനമൊരുക്കി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കോട്ടക്കൽ: കോവിഡ് 19പശ്ചാതലത്തിൽ ലോക്ക് ഡൗണിൽപ്പെട്ട് മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ അവസരമൊരുക്കി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കുടുംബം,
വിദ്യാഭ്യാസം, ജോലി, ബിസിനസ്സ്, ഒറ്റപ്പെടൽ തുടങ്ങിയ നിരവധിയായ വിഷയങ്ങളിൽ മാസിക സംഘർഷം അനുഭവിക്കുന്നവർക്ക് മന:ശാസ്ത്ര വിദഗ്ധരുമായി ഹൃദയം തുറന്ന് സംസാരിക്കാനുള്ള അവസരമാണ് കോട്ടക്കൽ മണ്ഡലം ആരോഗ്യ ജാഗ്രതയുടെ ഭാഗമായുള്ള സാന്ത്വനത്തിലുടെ ഒരുക്കിയിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.പ്രശസ്ത മന:ശാസ്ത്ര വിദഗ്ധനും സോഷ്യോളജിസ്റ്റുമായ ഡോ. എൽ.പി. ഹാഫിസ് മുഹമ്മദാണ് ആദ്യഘട്ടത്തിൽ കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. ഈ രംഗത്ത് വിഗദ്ധരായ കൂടുതൽ വ്യക്തികളുടെ സേവനം ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു

Comments are closed.