1470-490

മാഹിയിൽ നേരിയ തിരക്കനുഭവപ്പെട്ടു


മാഹി: വിഷു പ്രമാണിച്ച് ഇന്നലെ മാഹിയിലും സമീപ പ്രദേശങ്ങളിലും തിരക്കനുഭവപ്പെട്ടു. മാംസ വിൽപ്പന കടയിലും സൂപ്പർ മാർക്കറ്റുകളിലുമാണ് നീണ്ട നിര അനുഭവപ്പെട്ടത്. കർശന നിയന്ത്രണത്തിലുള്ള ന്യൂ മാഹിയിൽ ഉച്ചയ്ക്ക് ഒന്നോടെ കടകൾ പൂട്ടിയതാണ് മാഹിയിൽ തിരക്കേറിയത്. കൊവിഡ് ബാധിച്ച് മരിച്ച ചെറുകല്ലായിയിൽ റോഡടച്ചത് തുടരുകയാണ്. ന്യൂ മാഹിയിൽ കർശന നിയന്ത്രണമാണുള്ളത്. കൊ വിഡ് വ്യാപനം തടയാൻ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത് മുഴുവനായും സർക്കാർ സംവിധാനത്തിലൂടെയാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

മാഹിയിൽ 51 പേർ നിരീക്ഷണത്തിൽ
മാഹി: കൊവിഡ് സംബന്ധിച്ച് മാഹിയിൽ 51 പേർ നിരീക്ഷണത്തിൽ. രണ്ടു പേർ മാഹി ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇന്നലെ രണ്ടു പേരെ പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തകയും ആറു പേരെ ഒഴിവാക്കുകയും ചെയ്തു.

Comments are closed.