1470-490

അനുഭവവേദ്യമാവുന്ന ലോക്ക് ഡൗൺ കാലങ്ങൾ

ലോക്ക് ഡൌൺ കാലത്തു അടുക്കള തോട്ടം പരിപാലിക്കുന്ന എസ് പി സി കേഡറ്റ്


എളേറ്റിൽ :ലോക്ക് ഡൗൺ കാലത്തും വിവിധങ്ങളായ പരിപാടികളോടെഅറിവും അനുഭവങ്ങളും പങ്ക് വെച്ച്
വിജ്ഞാനപ്രദമാക്കുകയാണ് എളേറ്റിൽ എം.ജെ ഹൈസ്കൂളിലെ spc കേഡറ്റുകൾ
ഓരോ ദിവസവും ചെയ്ത് തീർക്കേണ്ട പരിപാടികൾ
സ്കൂൾ നവമാധ്യമ കൂട്ടായ്മകളെ ഉപയോഗപെടുത്തി അധ്യാപകർ വിദ്യാർത്ഥികളെ അറിയ്കുകയും വിദ്യാർത്ഥികൾ തങ്ങളുടെ അഭിരുചികൾ ഇതുവഴി പങ്ക് വെക്കുകയും ചെയ്യുന്നു വിദ്യാർത്ഥികളിലെ സർഗവാസനകളെ
പരിപോഷിപ്പിക്കുന്നതിനായി കഥ കവിത ഉപന്യാസം ചിത്രo ഫോട്ടോഗ്രഫി എന്നി രചനാ മൽസരങ്ങളും ഒപ്പം പ്രഗൽഭരായ വ്യക്തിത്വങ്ങളെ പങ്കെടുപിച്ച് ഓൺലൈൻ വെബിനാറും കൂടാതെ അമ്മക്കൊരു അവധി ദിന്നം എന്ന പരിപാടിയുടെ ഭാഗമായി വീട്ടിലെ വിദ്യാർത്ഥി പാചകം വൃക്ഷ തൈനടൽ പറവകൾക്കൊരു തണ്ണീർ കുടംപദ്ധതി അടുക്കള തോട്ടം ഇതിലെ വിളകൾ കമമ്യുണിറ്റി കിച്ചണിലേക് വിദ്യാർത്ഥികൾ നൽകുകയും ചെയ്തു അധ്യാപകരും രക്ഷിതാക്കളും ഉറച്ച പിന്തുണയും പ്രോത്സാഹനവുമായി ഈ പരിപാടികൾ കൊപ്പം ചേർന്നപ്പോൾ ലോക്ക് ഡൗൺ കാലം വിദ്യാർത്ഥികൾകൊരു നവ്യാനുഭവമായി മാറി.അദ്ധ്യാപകരായ ഷബീർ ചുഴലിക്കര,ഇൻസാഫ്,ഷഫീഖ് കത്തറമ്മൽ, നൗഫൽ കെ പി ,ഷെഹർ ബാൻ പി പി, സിവിൽ പോലീസ് ഓഫീസർ അജിത് കെ ennivaranu പരിപാടിക്ക് നേതൃത്വം നൽകുന്നത് .

Comments are closed.