1470-490

കെ എസ് ടി യു മാസ്കുകൾ നൽകി.

മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കെ എസ് ടി യു മലപ്പുറം ഉപജില്ലാ കമ്മിറ്റി വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും വളണ്ടിയർമാർക്കും നൽകുന്നതിനാവശ്യമായ മാസ്കുകൾ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നൽകി. മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സക്കീനക്ക് ജില്ലാ സെക്രട്ടറി എം മുഹമ്മദ് സലീം മാസ്കുകൾ കൈമാറി. ചടങ്ങിൽ ജില്ലാ ഭാരവാഹികളായ സഫ് തറലിവാളൻ, ഷാജഹാൻ വാറങ്കോട്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഉസ്മാൻ മീനാർകുഴി, ഉപജില്ലാ പ്രസിഡണ്ട് സി എച്ച് ഇബ്രാഹീം ,ജനറൽ സെക്രട്ടറി കെ എം അബ്ദുസ്സലാം ,സി എച്ച് യാസറലി എന്നിവർ സംബന്ധിച്ചു. 

Comments are closed.