പ്രവാസികൾക്കായി ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി

മാഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന മാഹി സ്വദേശികളായ പ്രവാസികൾക്കായി ഇടപെടണെമെന്നാവശ്യപ്പെട്ട് യു.എ.ഇ-മാഹി കെ.എം.സി.സി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സാമിക്ക് നിവേദനം നൽകി.
മാഹി സ്വദേശികളായ നൂറുകണക്കിന് ആളുകൾ യു.എ.ഇയിൽ വവിധ ഭാഗങ്ങളിലായി താമസിക്കുന്നുണ്ടെന്ന് നിവേദനത്തിൽ പറയുന്നു. ഇതിൽ പ്രായമായവരും ഗർഭിണികളുമുൾപ്പെടെ വൈദ്യസഹായം ആവശ്യമുള്ള നിരവധി പേരുണ്ട്. ഇവരിൽ പലർക്കും മരുന്ന് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇത്തരക്കാർക്ക് മരുന്നെത്തിക്കാൻ നടപടി സ്വീകരിക്കണം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ലേബർ ക്യാമ്പുകളിൽ സാമൂഹിക അകലം പാലിക്കാനാവാതെ കഴിയുന്നവർക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കാൻ ഇടപെടണം. പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമെത്തിക്കണ മെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പുതുച്ചേരി ലെഫ്റ്റനൻറ് ഗവർണർ കിരൺ ബേദി, വി. വൈദ്യലിംഗം എം.പി, ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, റീജ്യനൽ അഡ്മനിസ്ട്രേറ്റർ അമൻ ശർമ എന്നിവർക്കും മാഹി കെഎംസിസിക്ക് വേണ്ടി ജില്ലാ സെക്രട്ടറി ഫൈസൽ മാഹി നിവേദനത്തിന്റെപകർപ്പ് അയച്ചിട്ടുണ്ട്.
Comments are closed.