1470-490

ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു.

ബാലുശ്ശേരി: കോവിഡ് 19 എന്ന മഹാമാരി രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന സന്ദർഭത്തിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം തന്നെ പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ കൃത്യനിർവ്വഹണം നടത്തി കൊണ്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ബി.ജെ.പി.ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പക്ടർ ജീവൻ ജോർജ്ജിനെ ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി. രാജൻ പൊന്നാടയണിയിച്ച് ആദരിച്ചു.തുടർന്ന് എസ്.ഐ, എ.എസ്.ഐമാർ, സിവിൽ പോലീസ് ഓഫീസർമാർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ബി.ജെ.പി.മേഖല സെക്രട്ടറി എൻ.പി.രാമദാസ്, സംസ്ഥാന സമിതി അംഗം പി.കെ.സുപ്രൻ, ബി.ജെ.പി.ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, ബി.ജെ.പി. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബാലൻ, മണ്ഡലം കമ്മിറ്റി അംഗം പ്രസാദ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് നിഖിൽ കുമാർ എന്നിവർ ചേർന്ന് ആദരിച്ചു.

Comments are closed.