1470-490

ഗൾഫ് മലയാളികൾക്ക് ഗുരുതര ഭീഷണി: ആശ്വാസമായി കെ എം സി സി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഗള്‍ഫ്‌ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ അവസ്ഥ അതീവ ഗുരുതരാവസ്ഥയിലേക്ക് ‘ ഉടൻ സർക്കാരുകൾ ഇടപെടലുകൾ വേഗത്തിലാക്കിയില്ലെങ്കിൽ സ്ഥിതിഗതി വഷളായേക്കും. കുടുംബമായി താമസിക്കുന്നവരുൾപ്പടെയുള്ളവരുടെ സാമ്പത്തിക നില പരിതാപകരമാണ് ‘ ഇവിടങ്ങളിൽ മലയാളികൾക്ക് ആശ്വാസം കെ എം സി സി പോലുള്ള സംഘടനകളിണ്
അതേ സമയം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് പ്രോഗ്രസ്സീവ് യു എ ഇ കമ്മറ്റി കേന്ദ്രസർക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് -19 ന്റെ വ്യാപനത്തെ തുടർന്ന് ഗൾഫ് മേഖലയിലുള്ള ഒട്ടനവധി ആളുകൾ മാതൃരാജ്യത്തെക്ക് തിരിച്ചുപോകാൻ കഴിയാതെ മാനസ്സികമായി ഏറെ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്, വിസിറ്റിംഗ് വിസയില്‍ വന്നവർ, സ്ത്രീകൾ, കുട്ടികൾ,ഗർഭിണികൾ, രോഗികൾ, ജോലിയില്ലാത്തവർ തുടങ്ങിയാളുകൾ ഇന്ത്യൻ ഭരണകൂടത്തിന്റെ വിളിക്കായ് കാതോർത്തു കാത്തിരിക്കുകയാണ്.

രാജ്യം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യൻ സർക്കാർ പ്രവാസികള്‍ക്കും യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള പ്രവാസികളുടെ സ്വാതന്ത്രൃമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കാൻ ഗൾഫ് മേഖലയിലെ പല വിമാന കമ്പനികൾ പല തവണ സന്നദ്ധ അറിയിച്ചിട്ടും കേന്ദ്ര സർക്കാർ അതിന് അനുമതി നൽകാതിരിക്കുന്നത് പ്രവാസികളായ സ്വന്തം ജനതയോട് കാണിക്കുന്ന വിവേചനമാണ്, ഇത് തീർത്തും പ്രതിഷേധാർഹമാണ്.

മറ്റു രാജ്യങ്ങൾ അവരുടെ പൗരമാരെ സ്വന്തം രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഏല്ലാവിധ മുന്‍കരുതലുകള്‍ എടുതുകൊണ്ടിരിക്കുമ്പോള്‍,ഇന്ത്യൻ ഭരണകൂടം ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നത് തീര്‍ത്തും വേദനജനകമാണ്.

സംസ്ഥാന സർക്കാരും, പ്രവാസി സംഘടനകളും, പ്രവാസ മേഖലയിലെ മാധ്യമപ്രവർത്തകരും, വ്യവസായ പ്രമുഖരും വളരെ ശക്തമായ രീതിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും നേരിട്ടും, മറ്റു വഴികൾ മാർഗ്ഗവും നിരന്തരമായി സമ്മർദ്ദംചെലുത്തിയിട്ടും, ഇതുവരെയും ആശ്വസിക്കാവുന്ന ഒരു ഇടപെടൽ വന്നിട്ടില്ല.

Comments are closed.