പച്ചക്കറികൾ സൗജന്യമായി വിതരണം ചെയ്തു.

ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന കൊടകര പതിനൊന്നാം വാർഡിലെ ജനങ്ങൾക്കായി പച്ചക്കറികൾ സൗജന്യമായി വിതരണം ചെയ്തു. വാർഡിലെ 470 വീടുകളിലും സൗജന്യമായി പച്ചക്കറികൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ടി.സി.സേതുമാധവൻ നിർവഹിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്തംഗം ടി.വി. പ്രജിത്തിന്റെ നേതൃത്വത്തിൽ വാർഡിലെ മുഴുവനും വീടുകളിലും എത്തിച്ചു നൽകി, കൂടാതെ വാർഡിനോട് ചേർന്നുള്ള മുപ്പതോളം വീടുകളിലും കിറ്റുകൾ നൽകി എം.എസ്.സുനിൽ, ടി സി.സിദ്ധൻ അഭിലാഷ് കുണ്ടു മറ്റത്തി, വി.എസ്.വിഷ്ണു ഉമേഷ് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Comments are closed.