ഫോർമാലിൻ കലർത്തിയ ചെമ്മീൻ പിടികൂടി

തലശ്ശേരി: തലശ്ശേരി മത്സ്യ മാർക്കറ്റിനു പുറത്ത് വിൽപ്പനയ്ക്ക് വച്ച ഫോർമാലിൻ ചേർത്ത 50 കിലോ ചെമ്മീൻ പിടികൂടി. മാർക്കറ്റിനു സമീപം ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപിച്ച മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ ചെമ്മീനിൽ ഫോർമാലിൻ കലർന്നത് കണ്ടെത്തിയത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നുള്ള മൊബൈൽ ഫുഡ് ടെസ്റ്റ് ലാബ് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ചെറുകിട കച്ചവടക്കാരിൽ നിന്നാണ് ചെമ്മീൻ പിടിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് ഇവ തലശ്ശേരിയിൽ എത്തിച്ചത്. ഇവ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചെമ്മീൻ നശിപ്പിച്ചു. വരും ദിവസങ്ങളിലും മാർക്കറ്റുകളിലും അതിർത്തി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷ്ണർ പി.കെ ഗൗരീഷ്, കോഴിക്കോട് അനലറ്റിക് ലാബ് റിസർച്ച് ഓഫീസർ ആർ. അനിൽകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ യു. ജിതിൻ പരിശോധനയിൽ സംബന്ധിച്ചു.
Comments are closed.