1470-490

സ്വന്തം ആശുപത്രി വിട്ട് നൽകി ഡോക്ടർ മാതൃക കാട്ടി


മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിൽ വിദേശത്തുള്ളവർ നാട്ടിൽ വന്നാൽ നീരീക്ഷണത്തിൽ കഴിയുവാൻ സ്വന്തം ആശുപത്രി വിട്ട് നൽകി അഴിയൂർ ഗ്രീൻസ് ആയുർവ്വേദ ആശുപത്രി ഉടമ ഡോ സി.പി.അസ്ഗർ മാതൃക കാട്ടി. 50 മുറികളാണ് പഞ്ചായത്തിൻ്റെ അഭ്യർത്ഥന മാനിച്ച് സൗജന്യമായി വിട്ട് നൽകിയത്.. ബാത്ത് റൂം സൗകര്യം എല്ലാ മുറികൾക്കും ഉള്ളത് വിദേശത്ത് നിന്ന് വന്നവർക്ക് നീരീക്ഷണ കാലയളവിൽ താമസിക്കുവാൻ അനുയോജ്യ പ്രദമാണ്. പഞ്ചായത്ത് വിദേശത്ത് നിന്ന് വരുന്നവരെ നീരീക്ഷണ കാലായളവിൽ: താമസിപ്പിക്കുന്നതിന് കെട്ടിട സൗകര്യം ഏർപ്പെടുത്തുവാൻ വിവര ശേഖരണം നടത്തി വരുന്നുണ്ട്. പഞ്ചായത്തിൽ നേരിട്ട് വന്ന് സമ്മതപത്രം ഡോ :അസ്ഗർ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന് നൽകി, പഞ്ചായത്ത് സിക്രട്ടറി ടി.ഷാഹുൽ ഹമീദ്, പാലക്കൂൽ സുബൈർ എന്നിവർ സന്നിഹിതരായിരുന്നു. പലരും വിട്ട് തരാൻ ഉദ്ദേശിക്കുന്ന പൊതു സ്ഥാപനങ്ങളിൽ മതിയായ ബാത്ത്റും സൗകര്യവും ശുചിത്വവും ഉറപ്പ് വരുത്തി മാത്രമേ കെട്ടിടങ്ങൾ ഏറ്റ് വാങ്ങുകയുള്ളുവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Comments are closed.