1470-490

ചാരായം കൈവശം വച്ചതിന് കേസ്സെടുത്തു

ബാലുശ്ശേരി : ഉള്ളിയേരി കന്നൂര് ഭാഗത്ത് ബാലുശ്ശേരി റെയ്ഞ്ച് എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ ചാരായം കൈവശം വച്ചതിന് കന്നൂര് ചാത്തോത്ത് കണ്ടി ഉണ്ണികൃഷ്ണൻ മകൻ ഷാജു ( 39 ) വിനെതിരെ കേസ്സെടുത്തു. ഇയാളിൽ നിന്ന് 2 ലിറ്റർ ചാരായം പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്ത് ,സിവിൽ എക്സൈസ് ഓഫീസർമാരായ ജിനീഷ്, സുമേഷ്, ഷൈനി, പ്രജീഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

Comments are closed.