1470-490

നാടിന് കരുത്തേകിയ പ്രവാസികൾക്കായി നന്മയുടെ കെട്ടിടം തുറന്നിരിക്കും.

നിർമ്മാണം പൂർത്തിയാവുന്ന നന്മയുടെ ആസ്ഥാനം

രഘുനാഥ്. സി.പി.കുറ്റ്യാടി

കുറ്റ്യാടി :- മലയോര പ്രദേശത്തിനാകെ സ്വാന്ദനവും ആശ്വാസവുംനൽകിയ കുറ്റ്യാടിയിലെ നന്മചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കെട്ടിടംകോവിഡ്- 19
പശ്ചാത്തലത്തിൽ വിദേശത്ത് കഴിക്കുന്ന
പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുകയാണെങ്കിൽ
അവർക്ക് ക്വാറൻ്റൈനിൽ
നിൽക്കുന്നതിന്ന് നന്മ ചാരിറ്റബിൾ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടം ഒരുക്കുമെന്ന് നൻമ ചാരിറ്റബിൾ പ്രവർത്തകർ പറഞ്ഞു.കുറ്റ്യാടി ടൗണിനോട്ചേർന്ന് നിർമ്മാണം
പൂർത്തിയായി ഉദ്ഘാടനം പ്രതീക്ഷിച്ചിരിക്കുന്ന
മൂന്ന് നില കെട്ടിടത്തിന്റെഅവസാന മിനുക്കുപണികൾമാത്രമാണ് ബാക്കിയുള്ളത്. ജനിച്ച നാടിനെ കെട്ടിപടുക്കാൽ മണലാരണ്യത്തിലെത്തി നമ്മുടെ സഹോദരങ്ങൾ കോവിഡ് 19പാശ്ചാത്തത്തിൽ സ്വന്തം നാട്ടിലെത്തുമ്പോൾ അവർക്ക് അർഹമായ പരിഗണ നൽകണമെന്നത് നമ്മുടെ കടമയാണെന്ന് ചെയർമാൻ കെ.ബഷീർ, ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ, ട്രഷർ ജമാൽ എന്നിവർ വ്യക്തമാക്കി.

Comments are closed.