1470-490

ആശാ വർക്കർമാരെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.

ചേലക്കര:രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം യൂത്ത് കോണ്ഗ്രെസ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന് നെടും തൂണായി പ്രവർത്തിക്കുന്ന ചേലക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും പഞ്ചായത്തിലെ 40 ആശവർക്കർമാരെയും ആദരിച്ചു.പ്രസ്തുത ചടങ്ങിൽ 40 ആശവർക്കർമാക്കു അഞ്ഞൂറു രൂപ വീതം വിഷുക്കൈനീട്ടവും നൽകി. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇ. വേണുഗോപാലമേനോൻ,

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അച്ചൻ കുഞ്ഞു,യൂത്ത് കോണ്ഗ്രെസ് മണ്ഡലം പ്രസിഡന്റ് ടി.കെ.ശ്രീജിത്ത്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ പങ്കെടുത്തു. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരിപാടി നടത്തിയത്.

Comments are closed.