1470-490

പുതിയ ഭവനം അനിതക്കും, കാർത്തിക്കിനും, കുട്ടികൾക്കും വിഷു കൈനീട്ടമായി.

കൊടകര മരത്തംമ്പിള്ളി ചെമ്പാട്ട് വീട്ടിൽ അനിതക്കും കുടുംബത്തിനുമാണ് കൊടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭവനം നിർമ്മിച്ച് നൽകിയത്.കെ. പി. സി. സി. യുടെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് വീട് നിർമ്മിച്ച് നൽകിയത്. വർഷങ്ങളോളം പനമ്പ് കൊണ്ടും, പ്ളാസ്റ്റിക്ക് ഷീറ്റ് കൊണ്ടും ഉണ്ടാക്കിയ വീട്ടിലായിന്നു അനിതയും കുടുംബവും .ഈ വീട് പ്രളയത്തിൽ തകർന്നിരുന്നു.തിങ്കളാഴ്ച രാവിലെ പാല് കാച്ചൽ ചടങ്ങ് നടന്നു.ചടങ്ങിൽ കൊടകര മണ്ഡലം പ്രസിഡൻറ് എം. കെ. ഷൈൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സദാശിവൻ കറുവത്ത്, വിനയൻ തോട്ടാപ്പിള്ളി, കെ..ജി. രവീന്ദ്രൻ, ബിജു ,സോമൻ, അനിൽകുമാർ എന്നിവർ സംബന്ധിച്ചു. 550 സ്കയർ ഫീറ്റ് ഉള്ള വീടാണ് നിർമ്മിച്ച് നൽകിയത്.

Comments are closed.