1470-490

A. K. .മുസ്തഫ എന്ന നന്മയുടെ പൂമരം വിടവാങ്ങിയിട്ട് ഒരു വർഷം

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ 5 വാട്സ് up ഗ്രൂപ്പുകളിലായി 1,000 ത്തോളം പേർ പങ്കെടുത്ത ഓൺ ലൈൻ അനുസ്മരണം സംഘടിപ്പിച്ചു.

തലശ്ശേരി: ഗ്രീൻ വിങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ടും രാഷ്ട്രീയ ,സാമൂഹിക, വിദ്യഭ്യാസ, കായിക, ആതുര സേവന മേഖലയിലെ നിറസാന്നിധ്യവുമായി ഒരു പുരുഷായുസ്സ് ജന. സേവനത്തിനും സന്നദ്ധ സേവന പ്രവർത്തനത്തിനും മാറ്റി വെച്ച എ.കെ. മുസ്തഫ ഹാജി എന്ന എ.കെ.മുസ്തഫ സാഹിബ് വിട പറഞ്ഞിട്ട് 1 വർഷം തികഞ്ഞിരിക്കുകയാണ്. കോ വിഡ് കാലഘട്ടത്തിൽ ഓൺ ലൈൻ അനുസ്മരണത്തിലൂടെ സൊസൈറ്റി മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചിരിക്കുകയാണ്.
കാരുണ്യ പ്രവർത്തനത്തിന് കാലവും സമയവും നോക്കാതെ പച്ചയെ സ്നേഹിച്ച പച്ചയായ മനുഷ്യൻ കടന്ന് പോയിട്ട് വർഷം 1 ആവുകയാണ്. തലശ്ശേരിയിലെ യുവ തലമുറക്ക് ചാരിറ്റി രംഗത്തെ നന്മകൾ പകർന്ന് നൽകി സമൂഹത്തിന് മാതൃക പരമായ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു.. തലശ്ശേരി ജനറലാശുപത്രി പരിസരത്തെ കാവൽ ഭടനായും ഹൃദയഭാഗത്തെ വെട്ടി തിളങ്ങുന്ന വഴി വിളക്കായും കാലം സാക്ഷിയാക്കി ഹൃദയത്തിന്റെ മാണിക്യ കൊട്ടാരത്തിലെ രാജകുമാരനായി. എ.കെ.മുസ്തഫ കടന്ന് പോയി.

തലശ്ശേരി ജനറലാശുപത്രിയിൽ എത്തിപ്പെടുന്ന പാവപ്പെട്ട മനുഷ്യരെ ശുശ്രൂഷിക്കുന്നതിലും പരിചരിക്കുന്നതിലും അതിർത്തികൾ നോക്കാതെ മാനവികതയുടെ പര്യായങ്ങൾ നടപ്പിലാക്കാൻ സ്തു തർഹമായ പങ്ക് വഹിക്കാനും നിസ്വാർത്ഥതയോടെയുള്ള തന്റെ പൊതു പ്രവർത്തനത്തിലൂടെ തന്റെ സഹപ്രവർത്തകർക്ക് ജീവിതത്തിലൂടെ കാണിച്ച് കൊടുത്ത് കൊണ്ടാണ് കർമ്മധീരനായ സ്നേഹ നിധിയായ സംഘടന പ്രവർത്തന രംഗത്തെ മാതൃക. പുരുഷൻ കടന്ന് പോയത്. എ.കെ. മുസ്തഫ സാഹിബ് പഠിപ്പിച്ച് തന്ന പ്രവർത്തന പന്ഥാവിലൂടെയും അദ്ദേഹം നമ്മിൽ അർപ്പിച്ച വിശ്വാസത്തിലൂടെയും സമൂഹത്തിന് എനിയും ഒരുപാട് സ്വപ്ന പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. കാലം നമ്മിലർപ്പിച്ച ഉത്തര വാദിത്വം ഗ്രീൻ വിങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റി മാതൃകപരമായ പ്രവർത്തനത്തിലൂടെ പൊതു സമൂഹത്തിന് നൽകും.
സക്കരിയ ഉമ്മൻചിറയുടെ അദ്ധ്യക്ഷതയിൽ ഓൺ ലൈൻ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു: കെ മുരളീധരൻ എം.പി.നിർവ്വഹിച്ചു. അനുസ്മരണ പ്രഭാഷണം. നിർവ്വഹിച്ചുകൊണ്ട് .മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ബഹു:പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ,ആൾ ഇന്ത്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ബഹു:ഷംസുദ്ദീൻ അബൂബക്കർ ,തലശ്ശേരി ജനലാശുപത്രി സൂപ്രണ്ട് ബഹു: പീയുഷ് നമ്പൂതിരി ,ബഹു: ഡോക്ടർ രാജീവ് രാഘവൻ .തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഹു:എ.പി.മഹമൂദ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ബഹു: പി.പി.സാജിത ടീച്ചർ, മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ബഹു.: എ.കെ.സക്കരിയ, കോൺഗ്രസ് പാർട്ടി ലീഡർ ബഹു: സി.ടി.സജിത്ത്, മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല ഭാരവാഹികളായ ബഹു:ശക്കീർ മൌവ്വഞ്ചേരി ,നസീർ നല്ലൂർ യൂത്ത് ലീഗ് മുൻ ജില്ല പ്രസിഡണ്ട് ബഹു.:നസീർ പുത്തൂർ ,ബഹു: അനസ് മൌലവി, റയീസ് മൌലവി മുനിസിപ്പൽ കൌൺസിലർമാരായ ബഹു: സൌജത്ത് ടീച്ചർ, ഷെറിൻ ബീഗം, തസ്നി ,റുബ്സീന, സമീറ, കെ.എം.സി.സി.നേതാക്കളായ ബഹു:മജീദ് പയ്യന്നുർ, മുനീർ മത്തിപ്പറമ്പ് ,ബഷീർ ഉളിയിൽ, ബക്കർ എടയന്നൂർ, സി.എച്ച് സെന്റെറിന് വേണ്ടി. ബഹു: കാദർ ഹാജി കോഴിക്കോഡ്, ശംസുദ്ദീൻ എളയാവൂർ, മജീദ് പരിയാരം , കെ.എം.കുഞ്ഞു തൃക്കരിപ്പൂർ മാധ്യമ സുഹൃത്തുക്കളായ പി.എം.അഷറഫ് ,വി .എൻ .അൻസൽ, ഫൈസൽr പുനത്തിൽ സംസാരിച്ചു. മുഹമ്മദ് സഹൽ പ്രാർത്ഥനയും പി. നൌഷാദ് സ്വാഗതവും നൂർ മുഹമ്മദ് കതിരൂർ നന്ദിയും പറഞ്ഞു.

✍️
ചീഫ് കോർഡിനേറ്റർ റഷീദ്, കരിയാടൻ

Comments are closed.