മണ്ണംപേട്ടയിൽ 11 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മണ്ണംപേട്ട പൂക്കോട് 11 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട് താഴത്ത് വീട്ടില്‍ പരേതനായ അനിൽ മകന്‍ ആയുഷാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മണ്ണംപേട്ട മാതാ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ.
Comments are closed.