1470-490

വിഷു ഇല്ലെന്നറിയാതെ കണിക്കൊന്ന വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി.

രഘുനാഥ്.സി പി.

കുറ്റ്യാടി: വട്ടോളിനേഷണൽ ഹൈസ്കൂൾ മുറ്റത്ത് പൂത്തുലഞ്ഞ് നിൽക്കുകയാണ് കണിക്കൊന്ന. കഴിഞ്ഞ വർഷം വരെ കൊന്ന പറിക്കാൻ പ്രദേശവാസികൾ എത്തിയിരുന്നു. കോറോന്ന മഹാ മാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗണും തുടർന്നുണ്ടായ പ്രതിരോധ നടപടികളും വിഷു ഉൾപെടെയുള്ള ആഘോഷ നാളുകളെ ഇല്ലാതാക്കുകയായിരുന്നു.

വിഷുവിനെപ്പറ്റി പറയുമ്പോള്‍ കണിക്കൊന്നയെ ഒഴിവാക്കാനാവില്ലല്ലോ. കണിക്കൊന്ന ഇല്ലാത്ത ഒരു വിഷുക്കണി സങ്കല്‍പ്പിക്കാന്‍ സാദ്ധ്യവുമല്ല. വിഷുക്കാലമായതോടെ കൊന്നകള്‍ പൂത്തു വെങ്കി്കിലും ഈ വർഷത്തെ വിഷുവിന് കണിയൊരുക്കാന്‍ കണികൊന്നകൾ എത്തുമോ?
കാലങ്ങൾക്ക് മുൻപ് ഒരു ക്ഷേത്രപൂജാരി അമ്പല ശ്രീകോവിൽ അടച്ച് പോകുമ്പോള്‍ ചെറിയൊരു കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍ തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള്‍ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യില്‍ കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. കുലകുലയായി പൂക്കളുടെ രൂപത്തില്‍ അത് മരം മുഴുവന്‍ തൂങ്ങിക്കിടന്നെന്നാണ് കണിക്കൊന്നയുടെ ഐതിഹ്യം.
പടം! വട്ടോളിനേഷണൽ ഹൈസ്കൂൾ മുറ്റത്ത് പൂത്തുലഞ്ഞ് നിൽക്കുന്ന കണികൊന്ന

Comments are closed.