മാതൃകയാണ് ഈ പോലീസ്
ഏത് ആപത്ഘട്ടത്തിലും വിശ്രമമില്ലാതെ സമൂഹത്തിനായി പോരാടുന്നവർ ആണ് കേരളാ പോലീസ്.കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാത്ത ജോലിയിൽ ആണ് ജില്ലയിലെ ഒരോ പോലീസുകാരും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാല് ദിവസമായി സമൂഹത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ഇരുനൂറ്റി അൻപതോളം കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുകൾ എത്തിച്ച് ആശ്വാസമേകി പരപ്പനങ്ങാടി പോലീസ്.
ജനമൈത്രി ബീറ്റ് ഓഫീസർമാർ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തിരഞ്ഞെടുത്ത നിർധനരായവർക്ക് അവശ്യ ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പോലീസുകാർ വീടുകളിൽ എത്തിച്ച് നൽകയായിരുന്നു.
Comments are closed.