1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു മാസത്തെ ഓണറേറിയം നൽകി.

പുതുക്കാട് മണ്ഡലത്തിലെ സിപിഐ ജനപ്രതിനിധികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു മാസത്തെ ഓണറേറിയം മണ്ഡലം സെക്രട്ടറി പി ജി മോഹനൻ ഏറ്റുവാങ്ങി. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാപ്രിയ സുരേഷ്, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീജ അനിൽ, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തിലകൻ മാലിപ്പറമ്പിൽ, ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി കെ ലതിക, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മോഹനൻ ചള്ളിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ആർ സുരേഷ്, രജിത വിജയൻ, രാജി രാജൻ, പി ആർ രാജൻ, സുനിത ഷാജു, പി ജെ സിബി, എന്നിവരാണ് സംഭാവന നൽകിയത്. പാർട്ടി അളഗപ്പനഗർ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി വി കെ അനീഷ് സന്നിഹിതനായിരുന്നു. മണ്ഡലത്തിലെ ശേഷിക്കുന്ന ജനപ്രതിനിധികളുടെയും സഹകരണ ബാങ്ക് ജീവനക്കാരുടെയും സംഭാവനകൾ വരും ദിവസങ്ങളിൽ ഏറ്റുവാങ്ങും.

Comments are closed.