മാർച്ചിലെ മുഴുവൻ ശമ്പളവും നൽകണം.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള കുടിശിക ഏപ്രിൽ 20 നകം.
തൃശൂർ ജില്ലയിലെ അശ്വനി ,ഫെസ്റ്റ് ഫോർട്ട്, ജൂബിലി ആശുപത്രികളിലെ ജീവനക്കാർക്ക് മാർച്ചിൽ നൽകേണ്ട മുഴുവൻ ശമ്പളവും ഏപ്രിൽ 20 നുള്ളിൽ കൊടുത്തു തീർക്കും. ശമ്പള കുടിശ്ശികയുണ്ടെന്ന പരാതിയെ തുടർന്ന് തദ്ദേശസ്വയഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. അശ്വനി ആശുപത്രി മാനേജ്മന്റ് ജീവനക്കാർക്ക് നൽകിയ അയ്യായിരം രൂപ കഴിച്ചുള്ള പാതി ശമ്പളത്തുക ഇന്ന് (ഏപ്രിൽ 13 ) കൊടുത്തു തീർക്കും. ബാക്കി തുക ഏപ്രിൽ 20 നു നൽകും.വെസ്റ്റ് ഫോർട്ട് , ജൂബിലി മാനേജ്മെന്റുകൾ ശമ്പളത്തിന്റെ പാതി തുക നേരത്തെ നൽകിയിരുന്നു. ബാക്കി പാതി ഏപ്രിൽ 20 ന് കൊടുത്തു തീർക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ മന്ത്രിക്ക് ഉറപ്പ് നൽകി.സംസ്ഥാനത്ത് ലോക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാർച്ചിലെ മുഴുവൻ ശമ്പളവും നല്കണമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.തൊഴിൽ പ്രശ്നമോ , തർക്കമോ അല്ല ഇത്. പ്രത്യേക സാമൂഹ്യ സാഹചര്യത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണിത്. ലോക് ഡൌൺ നീണ്ടാൽ പ്രതിസന്ധികൂടും അപ്പോൾ ആ സാഹചര്യത്തിനനുസരിച്ചു കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാം. മാർച്ചിലെ മുഴുവൻ വേതനവും ജീവനക്കാർക്ക് നൽകണം. മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി കളക്ടറുടെ ചേമ്പറിൽ പ്രത്യേകമായും കോൺഫറൻസ് ഹാളിൽ ഒരുമിച്ചുമായിരുന്നു ചർച്ച. ആശുപത്രി മാനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ അതാതിടങ്ങളിൽ ചർച്ച ചെയ്തു തീർക്കണം . ആതുര ശുശ്രൂഷ രംഗത്ത് തൃസൂർ ജില്ലയിൽ പ്രതിസന്ധിയുണ്ടാവാൻ പാടില്ല. മന്ത്രി പറഞ്ഞു. എല്ലാവർക്കുമുള്ള വേതന കുടിശിക ഏപ്രിൽ 20 ന് മുൻപ് നൽകാമെന്ന് ആശുപത്രികളുടെ പ്രതിനിധികൾ മന്ത്രിക്കുറപ്പു നൽകി. ജീവനക്കാർക്ക് താമസസൗകര്യം നൽകാമെന്ന് അശ്വിനി മാനേജ്മെന്റും അറിയിച്ചു. ജില്ലാ കലക്റ്റർ എസ. ഷാനവാസ്.ജില്ലാ ലേബർ ഓഫീസർ ടി ആർ രജീഷ്. എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Comments are closed.