ലോക് ഡൗൺ കാലത്തെ സർഗ്ഗാത്മകമാക്കി എംഎസ്എഫ് മാറ്റ് കലോത്സവം

പരപ്പനങ്ങാടി:വീട്ടിലിരിക്കുന്ന വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി തിരൂരങ്ങാടി മണ്ഡലത്തിലെ കലാമാമാങ്കത്തിന് തുടക്കംകുറിച്ചു. മൂന്നുദിവസങ്ങളിലായി നടക്കുന്ന കലോത്സവം എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തിൽ നിന്നും രണ്ട് മുൻസിപ്പാലിറ്റിയിൽ നിന്നുമുള്ള നൂറ്റി അമ്പതോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം ആറു വിഭാഗങ്ങളിലായി 8 ഇനങ്ങളിലായാണ് നടക്കുന്നത്. പതിനാലാം തീയതി വൈകിട്ട് എട്ടുമണിക്ക് മത്സരം സമാപിക്കുന്നു.ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത് എന്ന് ഭാരവാഹികളായ ഫവാസ് പനയത്തിൽ, കെ.വി.എം അസ്ലം, മൻസൂർ ഉള്ളണം, ഷാമിൽ മുണ്ടശ്ശേരി എന്നിവർ അറിയിച്ചു.
ഇനിയും മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യാമുള്ള വിദ്യാർത്ഥികളുണ്ടെങ്കിൽ 7356087032 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Comments are closed.