1470-490

ലോക്ക് ഡൗണിനും വീട്ടമ്മ തിരക്കിലാണ്

അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണിനെ തുടർന്ന് തുന്നൽ പണി നിർത്തി വെറുതെ വീട്ടിലിരിക്കാനുദ്ദേശിക്കുന്നില്ല ഗാനം എം പോറിയം നടത്തുന്ന രമണി, ബാലുശ്ശേരി വൈകുണ്ഠത്തിൽ ഗാനം എംപോറിയത്തിൽ കരകൗശല വസ്തുക്കളുടെ നിർമ്മാണവും പരിശീലനവുമാണ് മുഖ്യം, ഇടക്ക് ലഭിക്കുന്ന സമയം ടൈലറിംഗ് പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കട പൂട്ടിയപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായ രോഗികൾക്കും, ഗർഭിണികൾക്കും വേണ്ട വസ്ത്രം തന്റെ കടയിൽ നിന്ന് തുണിയെ
ടുത്ത് തയ്ച്ച് നൽകുന്നു, (പുറത്ത് അടിച്ച് കൊടുക്കാൻ ആളുണ്ടെങ്കിലും തുണി കിട്ടില്ല) ക്വാറന്റയ്നിലുള്ളവരും മറ്റും നൈറ്റിക്കും ,മറ്റ് ഇന്നർ വെയറിനുമായി ഇവരെ സമീപിക്കുന്നു , തുണി വാങ്ങാൻ കഴിവില്ലാത്ത പാവപ്പെട്ട ആളുകൾക്ക് അത്യാവശ്യം വേണ്ടുന്നത് സൗജന്യമായി നൽകാനും ഈ വീട്ടമ്മ തയ്യാറാണ്, പ്രളയ ദുരിതത്തിലും (സൗജന്യമായി വസ്ത്രം നൽകി) ഇവർ ഒരു കൈതാങ്ങായിരുന്നു

Comments are closed.