1470-490

അവധിയെങ്കിലും അവർ കാണാതെ ഒന്നായി ഒരുമിച്ചുയർന്നു സർഗാത്മകത വിരിയിച്ചു.

രഘുനാഥ്, സി പി.

കുറ്റ്യാടി: ലോകത്തെ പേടിപ്പെടുത്തുന്ന കോവിഡ് മഹാമാരി ജനങ്ങളെ അകറ്റി നിർത്തിയെങ്കിലും കുറ്റ്യാടി ഗവ: ഹയർ സെക്കൻറി സ്കൂളിലെ വീ വിൻ കൂട്ടായ്മയിലെ വിദ്യാർത്ഥികൾ പരസ്പരം ദൂരങ്ങളിലായി തന്നെ തങ്ങളുടെ സർഗ്ഗാത്മകത വിരിയിക്കുകയാണ്.
സാമൂഹിക അകലം പാലിച്ച ഒരു സംഘം വിദ്യാർത്ഥികളുടെ ശ്രമമാണ് ശ്രദ്ധേയമാവുന്നത്..
ഇവരുടെ ഏറ്റവും പുതിയ പരീക്ഷണമാണ്
സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ 24 വിദ്യാർത്ഥികൾ ‘ചേർന്ന്’ ‘കരുതലാണ് കരുത്ത്’ എന്ന പേരിൽ തയ്യാറാക്കിയ കൊറോണ ബോധവത്കരണ വീഡിയോ പ്രസന്റേഷന്റെ പ്രകാശന കർമ്മം അഭിനന്ദന സന്ദേഹം നൽകി നിർവ്വഹിച്ചത് തൊഴിൽ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു. പ്രോഗ്രാം ഓൺലൈൻ ആയി വീ വിൻ വാട്സ്ആപ് കൂട്ടായ്‌മയിൽ നടക്കുകയായിരുന്നു…
സംഘം ചേർന്നും ഓടിച്ചാടിയും തിമർത്ത് ജീവിക്കേണ്ട ഒരു അവധിക്കാല ദിനങ്ങൾ തടവറയിൽ എന്നപോലെ തള്ളി നീക്കേണ്ടിവരുന്ന കൊറോണ-ലോക്ക് ഡൌൺ അവസ്ഥയെ ഇനിയും സർഗാത്മകമായി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമങ്ങളിലാണ് വീവിൻ കൂട്ടായ്മ.
കളിക്കൂട്ടങ്ങളോ
അയൽപക്ക ബന്ധം പോലുമോ ഇല്ലാതെ വീട്ടിൽ അടച്ചിരിക്കേണ്ടിവന്ന കുട്ടികളിൽ മാനസിക പിരിമുറുക്കങ്ങൾ സ്വാഭാവികം മാത്രം. അതേ സമയം
കുടുംബാംഗങ്ങൾ മുഴുവൻ നേരവും ഒന്നിച്ചിരിക്കുന്ന ഒരു അപൂർവ്വ അവധിക്കാലം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
ഈ സാധ്യതകളെ സർഗ്ഗാത്മകമായ രീതിയിൽ ഉപയോഗപ്പെടുത്തുവാനാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘വീ വിൻ’ ഗ്രൂപ്പ്‌ കുടുംബമേള സർഗ്ഗവേള’ എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
സ്വന്തം പിന്തുണയും പങ്കാളിത്തവും ആവശ്യപ്പെടുന്നതിനാൽ
രക്ഷിതാക്കൾക്കും ഇത് ഗുണകരമാണ്.

കഴിഞ്ഞ അധ്യയന വർഷം മുതൽ സ്കൂളിൽ നിരവധി വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാക്കി വരുന്നവരാണ് ഗ്രൂപ്പ്‌ അംഗങ്ങളായ വിദ്യാർത്ഥികൾ.

ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ തന്നെ തുടക്കമിട്ട ഈ ‘കുടുംബമേള, ഇനി സർഗ്ഗവേള’ പ്രോഗാമിൽ
എഴുത്തും വായനയും കലയും കൃഷിയും കരകൗശലവും സാങ്കേതിക വിദ്യയും നാടൻ കളികളും നാടോടി കഥകളും പൂന്തോട്ട നിർമ്മാണവും പാചക പരീക്ഷണവും ചലച്ചിത്ര ആസ്വാദനവും എല്ലാം ചേർത്ത് കൊണ്ട് ലോക് ഡൌൺ ദിനങ്ങളെ ഉല്ലാസകരമാക്കുകയാണ് സർഗ്ഗാത്മകമാക്കുകയാണ് വിദ്യാർത്ഥികൾക്ക്.ആവശ്യമായ നിർദ്ദേശങ്ങളും സന്ദേശവും വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികൾക്ക് നൽകികൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒപ്പം, രക്ഷിതാക്കൾക്ക് ഈയൊരു പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും വേണ്ട നിർദേശങ്ങളും ഓൺലൈനായി നൽകിയിരുന്നു..
അവരവർക്ക് താല്പര്യമുള്ള മേഖലയിലെ പ്രവർത്തനങ്ങൾ വീഡിയോ എടുത്ത് മറ്റുള്ളവരുമായി ഗ്രൂപ്പിൽ പങ്കു വെക്കുകയും ചർച്ച ചെയ്യുകയും ചെയ്തുവരുന്നു.
ഇതിനകം തന്നെ കരകൗശല നിർമ്മാണത്തിന്റെയും ചിത്രരചനയുടെയും പാചക പരീക്ഷണത്തിന്റെയും അടുക്കള തോട്ട നിർമ്മാണത്തിന്റെയും മേഖലകളിലേക്കും പ്രവർത്തനങ്ങൾ വ്യാപിക്കുകയാണ്‌ .
‘അറിയാം പറവകളെ’ എന്ന പേരിൽ വീട്ടുമുറ്റത്തേയും തൊടിയിലെയും പക്ഷികളെ നിരീക്ഷിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന പദ്ധതിക്ക് കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോക്ടർ അബ്ദുള്ള പാലേരി തുടക്കം കുറിച്ചു.
തുടർന്ന് ഡിജിറ്റൽ മാഗസിൻ നിർമ്മാണം, ഫോട്ടോഗ്രാഫി മത്സരം, കലാ-സാഹിത്യ രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളുമായി വാട്സാപ്പ് വേദിയിലൂടെ കുട്ടികളുടെ സംവാദം എന്നീ വ്യത്യസ്ത പരിപാടികളും ഒരുക്കിയിരിക്കുന്നു.
‘കരുതലാണ് കരുത്ത്’ എന്ന ബോധവൽക്കരണ വീഡിയോ
ഹെഡ്മാസ്റ്റർ എ. എം. കുര്യൻ പരിചയപെടുത്തി. പ്രിൻസിപ്പൽ വി. വി. ബാലകൃഷ്ണൻ, പി ടി എ പ്രഡിഡന്റ് അബ്ദുൽ റസാഖ് എന്നിവരും പങ്കെടുത്തു.മാർഗ്ഗദർശികളായി അധ്യാപകരായ
എൻ. പി. പ്രേം രാജ്, കെ.എ. രേഖ, സലീന, ജയശ്രീ എന്നിവർ നേതൃത്വം ഒപ്പമുണ്ട്.

Comments are closed.