1470-490

പ്രധാനപ്പെട്ട മരുന്നുകൾ പൊതുനന്മ ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങും

കൊറോണജാഗ്രത തുടരുന്ന സഹചര്യത്തിൽ പ്രധാനപ്പെട്ട മരുന്നുകൾ പൊതുനന്മ ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങാൻ അനുമതി തേടി കയ്പമംഗലം മണ്ഡലതല യോഗം. നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മണ്ഡലത്തിൽ ഭയപെടേണ്ട സഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ ആർ സി സി യിലെ രോഗികൾ മുതൽ ഹാർട്ട് അറ്റാക്ക് ,വൃക്ക, കരൾ രോഗികൾ തുടങ്ങി ചില രോഗികൾക്ക് മരുന്ന് കിട്ടാൻ ബുദ്ധിമുട്ടുന്നവരേയും സാമ്പത്തികം ഇല്ലാത്തരേയും സഹായിക്കാനാണ് പൊതുനന്മ ഫണ്ട് ഉപയോഗപ്പെടുത്താൻ അനുമതി തേടിയത്. നിരീക്ഷണത്തിൻ്റെ ഭാഗമായി വീട്ടിൽ നിന്ന് പുറത്ത് പോകാൻ പറ്റാത്തവരിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങളും ആവശ്യമായ സഹായങ്ങളും നൽകി വരുന്നത് തുടരും. ജീവിത ശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആരോഗ്യ വകുപ്പ് വീട്ടിൽ വന്ന് ശുശ്രൂഷ നൽകി വരുന്നുണ്ട്. മതിലകം ബ്ലോക്കിൽ വിളിച്ച് ചേർത്ത യോഗത്തിൽ ബ്ലോക്ക് പ്രെസിഡണ്ട് കെ കെ അബീദലി, വൈസ് : പ്രസിഡന്റ് ലൈനാ അനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,മെഡിക്കൽ സൂപ്രണ്ട് ഡോ: സാനു എം പരമേശ്വരൻ, തഹസിൽദാർ കെ രേവ, മതിലകം എസ് എച്ച് ഒ , കൊടുങ്ങല്ലൂർ എസ് ഐ ബൈജു, എക്സ്സൈസ് സി ഐ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു,

Comments are closed.