1470-490

പ്രവാസികൾക്ക് വേണ്ടത് ഔദാര്യമല്ല; ആത്മവിശ്വാസം നൽകുന്ന നടപടികളാണ്.

കൊറോണ അതിർത്തികൾ മുറിച്ച് കടന്ന് ഇരുന്നൂറോളം രാജ്യങ്ങളിലെത്തിയിരിക്കുന്നു. വ്യാപനം തടയാൻ രാജ്യാതിർത്തികളും സംസ്ഥാനാതിർത്തികളും ജില്ലാതിർത്തികളും അടക്കുകയാണ് അധികൃതർ. എന്നാൽ ഈ പ്രതിരോധം അത്ര പ്രായോഗികമല്ലാത്ത പ്രദേശമാണ് പ്രവാസ ലോകം. ഗൾഫ് നാടുകളിലെ ചില പ്രദേശങ്ങൾ മാത്രമല്ല ചില ലേബർ ക്യാമ്പുകൾ പോലും രാഷ്ട്രങ്ങളുടെ സംഗമഭൂമിയാണ്. രോഗം പടരാൻ സാധ്യതയേറിയ ചുറ്റുപാടിലാണ് പലരുടെയും ജീവിതം ! ഇതാണ് നാമേവരെയും ഏറെ ആശങ്കപ്പെടുത്തുന്നത്. അതോടൊപ്പം ജോലിയും വരുമാനവുമില്ലാത്ത അവസ്ഥയും !
ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യുന്നതിന് നാമാശ്രയിച്ചിരുന്ന പ്രവാസി സഹോദരങ്ങളാണ് ഇന്ന് പ്രതിസന്ധികളുടെ കയത്തിൽ പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. പ്രവാസികളെ കൊണ്ടാണ് നാമിത് വരെ കഞ്ഞി കുടിച്ചതെന്നും നാം എത്രത്തോളം കേരളീയരാണോ അത്രത്തോളമോ അതിൽ കൂടുതലോ കേരളീയരാണ് അവരെന്നും അടുക്കി വെച്ച വാക്കുകളിൽ തള്ളിവിട്ടാൽ പോര, ആ പറയുന്നതിലെ ആത്മാർഥത ഭരണാധികാരികൾ പ്രവൃത്തിയിൽ കാണിക്കേണ്ടതുണ്ട്.
നമ്മളാവശ്യപ്പെട്ടപ്പോഴെല്ലാം നാടിന് വേണ്ടി കയ്യഴച്ച് സഹായിച്ചവരാണ് പ്രവാസികൾ. അവരെന്താണോ ആവശ്യപ്പെടുന്നത് അത് തിരിച്ച് കൊടുക്കേണ്ട സന്ദർഭമാണിത്. അത് ഔദാര്യമല്ല, മാന്യമായ നന്ദി പ്രകടനമാണ്.
സർക്കാരും കോടിപതികളായ പ്രവാസികളും ഉത്തരവാദിത്തം നിർവ്വഹിക്കണം. ആത്മവിശ്വാസം നൽകുന്ന വാക്കുകളും ആശാവഹമായ ഇടപെടലുകളും എല്ലാ ഭാഗത്ത് നിന്നുമുണ്ടാകട്ടെ.
സേവന സന്നദ്ധരായി എസ്ഡിപിഐ പ്രവർത്തകർ നിങ്ങളോടൊപ്പമുണ്ട്.

പി അബ്ദുൽ മജിദ് ഫൈസി
സംസ്ഥാന പ്രസിഡന്റ്,
എസ്ഡിപിഐ

Comments are closed.