1470-490

മാധ്യമ പ്രവർത്തകർക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു

താനൂർ: പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്‌ അംഗങ്ങൾക്ക് ഭക്ഷണപദാർത്ഥങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, താനാളൂർ സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് കിറ്റുകൾ വിതരണം ചെയ്തത്.

താനൂരിൽ നടന്ന ചടങ്ങ് അർബൻ ബാങ്ക് ചെയർമാൻ ഇ. ജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ സി മുഹമ്മദ് അഷ്റഫ്, സ്ഥിരസമിതി അധ്യക്ഷൻ കെ സലാം, കൗൺസിലർ പി.ടി ഇല്യാസ്, താനാളൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ പി അബ്ദുറഹ്മാൻ, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അൻവർ, സെക്രട്ടറി ഇൻചാർജ് സജീവ് എന്നിവർ സംബന്ധിച്ചു.

താനൂർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് സെക്രട്ടറി വിജയൻ റോയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ് അഫ്സൽ കെ പുരം അധ്യക്ഷനായി.

Comments are closed.