1470-490

അന്നത്തിന് അതിര് തടസ്സമായില്ല: സ്നേഹമൂട്ടി യുവാക്കൾ

പരപ്പനങ്ങാടി: ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകാനാകാതെ ഒറ്റപ്പെട്ട കർണാടകയിലെ മൂന്ന് യുവാക്കൾക്ക് താനൂർ ബ്ലോക്ക് ഓഫീസ് പരിസരത്തെ യുവാക്കളുടെ കൂട്ടായ്മ ഈസ്റ്റർ ദിനത്തിൽ ഭക്ഷണമൊരുക്കി.

താനൂർ കടപ്പുറത്ത് ബോട്ടുകൾക്ക് അറ്റകുറ്റപ്പണി നടത്തുന്ന സാങ്കേതിക പ്രവർത്തകരായ കേശവ്, യശ്വന്ത്, വിപിൻ എന്നിവർ താനൂരിൽ എത്തിയിട്ട് ഒട്ടേറെ ദിവസങ്ങളായി. ഇവർ ബ്ലോക്ക് ഓഫീസിന് സമീപത്തെ വാടകമുറിയിൽ താമസിച്ചുവരികയാണ്. കർണാടകയിലെ ബട്കൽ സ്വദേശികളാണിവർ.

പൊതുപ്രവർത്തകനും മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ട്രഷററുമായ മാമച്ചൻ അഷ്റഫ് തന്റെ വീട്ടിൽ ഉണ്ടാക്കിയ ചോറും, സാമ്പാറും, ചെമ്മീൻ പൊരിച്ചതും ഇവർക്ക് നൽകി. ഒപ്പം പൊതുപ്രവർത്തകരായ അമീർ താനൂർ, ഷഫീക്ക് പിലാതോട്ടത്തിൽ, ഷിബിൻ ടി ഗംഗാധരൻ എന്നിവരും കൂടെയുണ്ടായിരുന്നു.

ഈ പ്രതിസന്ധിഘട്ടത്തിൽ തങ്ങൾക്ക് ഭക്ഷണം നൽകിയ പൊതുപ്രവർത്തകർക്ക് കർണാടക സ്വദേശികൾ നന്ദി പറഞ്ഞത് ‘മാനവികതക്ക് അതിരുകളില്ല’ എന്ന് പറഞ്ഞുകൊണ്ടാണ്.

Comments are closed.