1470-490

ഈസ്റ്റർ ദിനത്തിൽ ആയിരങ്ങൾക്ക് അന്നമൂട്ടി ബിജുവും സോജിയും

കോട്ടപ്പടി കാക്കശ്ശേരി വീട്ടിൽ ബിജുവും സോജിയും പതിവ് പോലെ സാമൂഹിക അടുക്കളയിൽ സജീവമാണ്. ഗുരുവായൂർ നഗരസഭ സാമൂഹിക അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ ചുമതലപ്പെട്ട കുടുംബശ്രീ കാറ്ററിംങ് യൂണിറ്റിലെ അംഗങ്ങളാണിവർ. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഈസ്റ്റർ ദിനമാണ് ഈ വർഷത്തിലേതെന്നാണ് ഈ ദമ്പതികൾ പറയുന്നത്. ഉയിർത്തെഴുന്നേൽപ്പിന്റെ മഹിമ കാണിച്ചവന്റെ പാതയിൽ നാടിന്റെ ഉയിർപ്പിനായുള്ള പോരാട്ടത്തിലാണ് ഇരുവരും.

ദിവസവും 3500ലധികം പേർക്ക് ഭക്ഷണം പാകം ചെയ്യുന്നു. വിശക്കുന്ന വയറുകളെ ഊട്ടാൻ വേണ്ടിയുള്ള ഈ മഹത്തായ പദ്ധതിയുടെ ഭാഗമാകുന്നതിൽ പരം പുണ്യ പ്രവർത്തി വേറെയില്ലെന്ന് ബിജുവും സോജിയും പറയുന്നു. ആൽഫി, ആൽബി എന്ന രണ്ട് ആൺമക്കളെ വീട്ടിൽ ഇരുത്തിയാണ് ഇവർ സാമൂഹ്യ അടുക്കളയിലെ പാചകപുരയുടെ മേൽനോട്ടം വഹിക്കുന്നത്. രാവിലെ
സാമൂഹിക അടുക്കളയിലേക്ക് വരും വഴി കോട്ടപ്പടി പള്ളിയിൽ കാണിക്കയിട്ടു. ലോക്ക് ഡൗൺ ആയതിനാൽ പള്ളിയിൽ കയറാൻ കഴിയില്ലെങ്കിലും ആയിരങ്ങളുടെ വയറു നിറയുന്നതാണ് ഇന്നത്തെ കർത്താവിനുള്ള കാണിക്ക എന്നവർ വിശ്വസിക്കുന്നു. രാവിലെ 7 മണിക്ക് മുൻപ് എത്തുന്ന ഇവർ രാത്രി വൈകിയാണ് പോകുക.

Comments are closed.