1470-490

ഈസ്റ്റർ ദിനത്തിൽ സ്നേഹ വിരുന്നൊരുക്കി സമൂഹ അടുക്കള

ഈസ്റ്റർ ദിനത്തിൽ പങ്കുവെയ്ക്കലിന്റെ സ്നേഹ വിരുന്നൊരുക്കി മാള ഗ്രാമ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കള. ഉച്ചഭക്ഷണത്തിന് പതിവിലും വിപരീതമായി എല്ലാവർക്കും ചിക്കൻബിരിയാണിയാണ് ഈസ്റ്ററിന്റെ ഭാഗമായി നൽകിയത്.അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ ആദ്യ ഭക്ഷണപ്പൊതി കൈമാറി. 450 പേർക്ക് ഭക്ഷണം എത്തിച്ചു നൽകി. മാള സെൻറ് സ്റ്റാനിസ്ലോസ് പള്ളിയുടെ സഹകരണത്തോടെയാണ് ഈസ്റ്റർ ദിനത്തിൽ സമൂഹ അടുക്കളയിൽ ഭക്ഷണം ഒരുക്കിയത്. സംരക്ഷിക്കാൻ ആരും ഇല്ലാത്ത അമ്മമാർ താമസിക്കുന്ന കരുണാഭവനിലേക്ക് 30 ഭക്ഷണപ്പൊതികൾ നൽകി. സമൂഹ അടുക്കള വഴി സൗജന്യമായി 170 പേർക്കും കൂടാതെ പോലീസ് സ്റ്റേഷൻ, ഗവ. ആശുപത്രിയി ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കും ഭക്ഷണം നൽകി. പഞ്ചായത്തിലെ 12 വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് ഭക്ഷണം പാകം ചെയ്തത് . ആരോഗ്യ കർമ്മ സേന അംഗങ്ങൾ എല്ലാവരിലേക്കും ഭക്ഷണപ്പൊതികൾ എത്തിച്ചു.

Comments are closed.