1470-490

ലോക് ഡൗൺ: മാനസീക വെല്ലുവിളി നേരിടുന്നയാൾക്ക് രക്ഷകനായി ഭരതൻ പുത്തൂർവ്വട്ടം.

തെരുവോരത്ത് അവശനായി കിടന്ന ആൾക്ക് ഭരതൻ ഭക്ഷണം നൽകുന്നു.

ബാലുശ്ശേരി: കോവിഡും ലോക്ക് ഡൗണും അറിയാതെ തെരുവിൽ അലയുന്ന മാനസീക വെല്ലുവിളി നേരിടുന്നയാൾ തളർന്ന് വീണപ്പോൾ രക്ഷകനായി ഭരതൻ പുത്തൂർവ്വട്ടം. മധ്യനിരോധന സമിതി സംസ്ഥാന സിക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ഭരതൻ കാലത്ത് തന്നെ വീട്ടിൽ നിന്നിറങ്ങുന്നത് തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ്.
പുത്തൂർവ്വട്ടം അങ്ങാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അർധ അബോധാവസ്ഥയിൽ കിടന്നയാളെ തട്ടി വിളിച്ചപ്പോൾ അന്യസംസ്ഥാനക്കാരനായ ഇയാൾ വെള്ളം വേണമെന്ന് ആഗ്യം കാട്ടുകയായിരുന്നു. കയ്യിലുള്ള കുപ്പിവെള്ളം കൊടുത്തത് കുടിച്ച് ദയനീയമായ നോട്ടം കണ്ട്
ഭക്ഷണം കഴിക്കാതെ അവശനായെന്ന് മനസിലാക്കിയ ഭരതൻ
തൊട്ടടുത്ത ആരോഗ്യ വകുപ്പ് ജീവനക്കാരനായ രാജൻ കണ്ണഞ്ചേരിയുടെ വീട്ടിൽ നിന്ന്‌ ഭക്ഷണം സംഘടിപ്പിച്ച് നൽകി. ഭക്ഷണം കഴിച്ചതോടെ വീണ് കിടന്നയാളുടെ ആലസ്യമെല്ലാ പമ്പ കടന്നു. പിന്നെ ഭരതന്റെ ഓട്ടം തെരുവിലലയുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകാനാണ്. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയതാണ് തെരുവിലലയുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഇയാൾ തത്പരരായ വ്യക്തികളിൽ നിന്നും മറ്റ് സംഘങ്ങളുടെയും സഹായത്തോടെയാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തി നത്തിനം സഫലീകരിക്കുന്നത്.

Comments are closed.